ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്നും കൃത്യമായ സമയത്തു തന്നെ നടക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി . തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്നും കൃത്യമായ സമയത്ത് തന്നെ നടക്കുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. 2019 മേയ് 15ഓടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനവും അടുത്തവര്‍ഷം ആദ്യവുമായി കാലാവധി പൂര്‍ത്തിയാക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മിസോറോം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























