ഛത്തീസ്ഗഡില്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡില്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി നാരായണ്‍പുര്‍ ജില്ലയില്‍ കൊക്രജാറിലെ ഗുമിയാബേദ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് നടത്തിയ തെരച്ചിലിനൊടുവില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ആഗസ്ത് ആറിന് സുഖ്മയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























