രുചിയിലും മണത്തിലും കെങ്കേമൻ... ഓര്‍ഡര്‍ ചെയ്‌ത ചൂടന്‍ ബിരിയാണിക്കുള്ളില്‍ ജീവനുള്ള പുഴു; റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഉണ്ടായ ദുരനുഭവം വെളിപ്പെട്ടുത്തി യുവാവ്

അബീദ് അഹമ്മദ് എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ വിവരിച്ചത്. തന്റെ ട്വീറ്റില്‍ ഹൈദരാബാദ് പൊലീസ്, തെലങ്കാന തദ്ദേശ ഭരണ വകുപ്പ് മന്ത്രി കെ.ടി.രാമ റാവു തുടങ്ങിയവരെയും ടാഗ് ചെയ്‌തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഭവത്തില്‍ നടപടിയെടുക്കുകയും 11,500 രൂപ പിഴ വധിക്കുകയുമായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്‌ചയില്‍ ഉപഭോക്താക്കളോട് മാപ്പുപറഞ്ഞ ഹോട്ടല്‍ അധികൃതര്‍ ഇത്തരം അനുഭനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കി.
വിശപ്പ് മാറ്റാന്‍ ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്‌ത ചൂടന്‍ ബിരിയാണിക്കുള്ളില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയത് . ലോകത്താകമാനം ശാഖകളുള്ള പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയുടെ ഹൈദരാബാദില്‍ ആരംഭിച്ച പുതിയ ശാഖയിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനാണ് ഈ ദുര്‍ഗതിയുണ്ടായത്.
അതേസമയം മാലിന്യ സംസ്‌ക്കരണം, പ്ലാസ്‌റ്റിക് ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha























