ഇരുപത്തിനാല് വിരലുകളുള്ള മകനെ ബലികൊടുത്ത് സമ്പന്നരാകാൻ അയൽക്കാർ; മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച ബന്ധുക്കളും നാട്ടുകാരും മകനെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്ന പരാതിയുമായി മാതാപിതാക്കൾ

ഓരോ കൈയിലും കാലിലും ആറ് വിരലുകളുമായി ജനിച്ച മകനെ അപായപ്പെടുത്താൻ ബന്ധുക്കളും,അയൽക്കാരും ശ്രമിക്കുന്നെന്ന പരാതിയുമായി മാതാപിതാക്കൾ രംഗത്ത്. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇരുപത്തിനാല് വിരലുകള്‍ ഉള്ള മകനെ കുരുതിനൽകിയാൽ സമ്പന്നരാകാമെന്ന ചില മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച ബന്ധുക്കളാണ് ഇതിന് ശ്രമിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു.
മകന്റെ ജീവനെ ഭയന്ന് സ്‌കൂളില്‍ അയക്കുന്നത് പോലും നിര്‍ത്തി. ഞങ്ങള്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട് എന്നും പിതാവ് പറയുന്നു. അതേസമയം കുട്ടിയുടെ പഠനത്തിന് മതിയായ സഹായം നല്‍കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഉമാശങ്കര്‍ സിംഗ് പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യ കുരുതികള്‍ക്കും താന്ത്രിക അതിക്രമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താന്ത്രിക കൊലകള്‍ പതിവാണ്. സമ്പത്തിനും അമരത്വത്തിനുമായാണ് ഇത്തരം കൊലപാതകങ്ങള്‍ നടക്കുക.
https://www.facebook.com/Malayalivartha























