മധ്യപ്രദേശില്‍ കാണാതായ പശുക്കളെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി

മധ്യപ്രദേശില്‍ പശുക്കളെ കാണാനില്ലെന്നുള്ള വഴക്കിനൊടുവില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി. റെയ്‌സാനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രേം നാരായണ്‍ സാഹുവെന്ന 35 കാരനാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച സാഹുവിന്റെ വീട്ടില്‍ നിന്നും രണ്ടു പശുക്കള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ പശുക്കള്‍ തൊട്ടടുത്തുള്ള സാത്തു യാദവിന്റെ ഫാമിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നാരായണ്‍ സാഹു ഇവിടെ എത്തുകയും ഫാം പരിശോധനയില്‍ പശുക്കളെ കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ ഫാമില്‍ കയറിയതിനെ ചൊല്ലി സാത്തു യാദവും സാഹുവും തമ്മില്‍ വഴക്കുണ്ടായി. യാദവിനെ കുടുംബാംഗങ്ങള്‍ സാഹുവിനെ ബലംപ്രയോഗിച്ച് കീഴടക്കി മരത്തില്‍ കെട്ടുകയും കൈവെട്ടുകയുമായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തി രക്തം വാര്‍ന്നുപോയി അവശനായ സാഹുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ സാത്തു യാദവ് ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിന് കൂട്ടുനിന്ന് മൂന്ന് പേര്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha























