ഇന്ധനവില കത്തിക്കയറുന്നു; പെട്രോള്‍ ഇന്നത്തെ വില: 82.28 രൂപ

ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്ന് പെട്രോള്‍ വില. നഗരപരിധിക്ക് പുറത്ത് ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപയിലധികമാണ് വില. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയുണ്ട്. കൊച്ചി നഗരത്തില്‍ പെട്രോള് വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. കൊച്ചി ഇന്ന് ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസല്‍ വില കൊച്ചി നഗരത്തില്‍ 75 കടന്നു. കൊച്ചി നഗരത്തിന് പിറത്ത് പെട്രോള്‍ വില 82 രൂപയ്ക്ക് മുകളിലെത്തി. ഡീസല്‍ വില 76 രൂപയും കടന്ന് കുതിക്കുകയാണ്.
കോഴിക്കോട് നഗരത്തില്‍ പെട്രോള് വില ലീറ്ററിന് 82 രൂപയും ഡീസലിന് 75.78 രൂപമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. ക്രൂഡോയില്‍ വില ഇനിയും കൂടുമെന്നാണ് അന്താരാഷ്ട്രാ ഊര്‍ജ ഏജന്‍സിയുടെ മുന്നറിയിപ്പ്.
പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ പെട്രോള്‍ ഡീസല്‍ വിലയുടെ വര്‍ധന കനത്ത തിരിച്ചടിയാവുകയാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഓട്ടോ ടാക്‌സി സര്‍വീസുകള്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശിച്ച ചാര്‍ജിനപ്പുറമാണ് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha























