പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; മുബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 86.56 രൂപയും ഡീസലിന് 75.54 രൂപയുമാണ് നിലവില്‍

സര്‍വകാല റെക്കോര്‍ഡിലെത്തി നിക്കുകയാണ് പെട്രോള്‍ ഡീസല്‍ വില. മുംബൈയില്‍ ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കു പെട്രോള്‍, ഡീസല്‍ വിലയെത്തി. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിനു 86.56 രൂപയായിരുന്നു വില. ഡീസലിന് ലീറ്ററിന് 75.54മാണ്.


'ബാഹ്യഘടകങ്ങളാണ്' പെട്രോള്‍ വിലവര്‍ധനയ്ക്കു കാരണമെന്നാണു പെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉല്‍പാദനം പ്രതിദിനം 10 ലക്ഷം ബാരലാക്കാമെന്ന് 'ഒപെക്' വാഗ്ദാനം നല്‍കിയിരുന്നു, അതു നടപ്പായില്ല. വെനസ്വേല, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ഉല്‍പാദനം കുറഞ്ഞതിനെത്തുടര്‍ന്നു പെട്രോള്‍ വിലനിര്‍ണയത്തിന്മേല്‍ സമ്മര്‍ദമേറെയുണ്ട്. രൂപയുടെ ഉള്‍പ്പെടെ മൂല്യം ഇടിഞ്ഞതും പ്രശ്‌നമാണ്. വിലവര്‍ധന താല്‍ക്കാലികം മാത്രമായിരിക്കുമെന്നും പ്രധാന്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 79.15 രൂപയായിരുന്നു. 71.15 രൂപയിലേക്കു ഡീസല്‍ വിലയും എത്തി. പെട്രോള്‍ ലീറ്ററിനു തിങ്കളാഴ്ച 31 പൈസയാണു വര്‍ധിച്ചത്. ഡീസലിനാകട്ടെ 39 പൈസയും. 2017 ജൂണ്‍ മധ്യത്തില്‍ ദിനംപ്രതിയുള്ള പെട്രോള്‍ വില നിര്‍ണയം വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ കുതിച്ചുയരുന്നത്. ക്രൂഡ് ഓയിലിനു വില വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha






















