തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ

തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് വന്‍ നിരക്കിളവ് നല്‍കി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ്രഖ്യാപിച്ചത്
മൊബിക്വിക് എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 600 രൂപ വരെ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്‍ഡിഗോ സര്‍വിസുകളിലെവിടെയും സെപ്റ്റംബര്‍ 18നും മാര്‍ച്ച് 30നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവുണ്ടാവുക. രാജ്യത്തെ പ്രധാന ബജറ്റ് സര്‍വിസുകളിലൊന്നായ ഇന്‍ഡിഗോ മാസങ്ങള്‍ക്കിടെ രണ്ടാമതാണ് സമാനമായി കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 12 ലക്ഷം ടിക്കറ്റുകള്‍ 1212 രൂപ മുതലുള്ള നിരക്കില്‍ വിറ്റഴിച്ചിരുന്നു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ പ്രതിദിനം എട്ടു വിദേശ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 52 നഗരങ്ങളിലേക്ക് 1100 സര്‍വിസുകള്‍ നടത്തുന്നുണ്ട്. 160 വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമായുണ്ട്.
https://www.facebook.com/Malayalivartha






















