'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും; സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും. 'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ യാണ് സംഭവം. മുഖ്യമന്ത്രി യാത്രചെയ്ത ബസിന്റെ ജനല്‍ കല്ലേറില്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് അജയ് സിങ്ങിന്റെ മണ്ഡലമായ ചുര്‍ഹട്ടിലാണ് ആക്രമണം.
''കോണ്‍ഗ്രസ് എന്റെ രക്തത്തിനുവേണ്ടി ആഗ്രഹിക്കുകയാണ്. പുറത്തുവന്ന് നേരിട്ട് യുദ്ധം ചെയ്യൂ'' പൊതുയോഗത്തില്‍ ചൗഹാന്‍ വെല്ലുവിളിച്ചു. അതേസമയം, ആരോപണം അജയ് സിങ് നിഷേധിച്ചു. ആക്രമണം തന്നെയും മണ്ഡലത്തിലുള്ളവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പി ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരെ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രക്ഷോഭകാരികളാണ് ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha






















