മുടി കൊഴിച്ചിൽ തുടങ്ങിയതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത മനസികാവസ്ഥ... കുട്ടുകാർ കളിയാക്കുമെന്ന ഭയം കാരണം കോളേജിലും പോകാതെയായി; ബ്യൂട്ടി പാര്‍ലറില്‍ പോയി സ്‌ട്രെയ്റ്റ് ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചില്‍; സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു; മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറിനെതിരെ കേസെടുത്തു

ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്ചത്. മൃതദേഹം കാവേരി ലക്ഷ്മണ തീര്‍ഥയില്‍നിന്ന് കണ്ടെടുത്തു.മൈസൂരിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ 19കാരി നേഹ ഗംഗമ്മയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 28 മുതല്‍ നേഹയെ കാണാതായിരുന്നു. മൈസൂരുവിലുള്ള ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി യുവതി മുടി സ്‌ട്രെയ്റ്റ് ചെയ്തിരുന്നു, ഇതിനി ശേഷം അമിതമായി മുടികൊഴിച്ചില്‍ അനുഭവപ്പെട്ടു. ഇതോടെ നേഹ മാനസികസമ്മര്‍ദ്ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരെ പോലീസ് കേസെടുത്തു.
മൈസൂരുവില്‍ പേയിംഗ് ഗസ്റ്റായിട്ടാണ് നേഹ താമസിച്ചിരുന്നത്. കഴിഞ്ഞമാസം ആറാം തീയതിയാണ് നേഹ ബ്യൂട്ടി പാര്‍ലറില്‍ എത്തി മുടി നിവര്‍ത്തിയത്. പിന്നീട് അമിതമായി മുടികൊഴിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ നേഹ അമ്മയെ വിളിച്ച് മുടി പൂര്‍ണമായും കൊഴിഞ്ഞു പോകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു.
ഒരു വര്‍ഷത്തേക്ക് ഇനി കോളേജില്‍ പോകില്ലെന്നും അറിയിച്ചു. യുവതിയുടെ ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയെന്ന് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറിനെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















