ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ടു മരണം

അപ്രതീക്ഷിത അപകടം. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. തൊഴിലാളികളായ മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
മാരനേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏപ്രില്‍ ആറിന് ശിവകാശിക്ക് പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ മരിച്ചിരുന്നു. ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്‌സ് ഫാക്ടറിയിലാണ് സംഭവം. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി തകര്‍ന്നു. അഗ്‌നിശമനസേന എത്തി തീ അണച്ചു.
https://www.facebook.com/Malayalivartha

























