രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ഇന്ന് തമിഴ്‌നാട് മന്ത്രിസഭ ചേരും

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ചേരും. വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും.
ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഏഴു പ്രതികള്‍ പുറത്തിറങ്ങും.

നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് പ്രതികള്‍.
https://www.facebook.com/Malayalivartha

























