ഹരിയാനയിൽ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ആറു പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം

ഹരിയാനയിലെ റിവാരിയില്‍ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് ആറു പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്.
അതേസമയം അപ്രതീക്ഷിത അപകടത്തിൽ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നെന്നും കാര്‍ ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























