നിയമപാലകയ്ക്കു നേരെയും യുവാക്കളുടെ അതിക്രമം; ഹരിയാനയിൽ വനിതാ എസ്‌ഐയെ പൊലീസ് സ്റ്റേഷനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി

ഹരിയാനയിലെ പോലീസ് സ്റ്റേഷനിൽ വനിതാ എസ്‌ഐയെ അഞ്ചു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. ഹരിയാനയിലെ പാലാവള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ്‌ഐയെ ബലാത്സംഗത്തിനിരയാക്കിയത്.
നാടിനെ നടുക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റു ചെയ്തതായി റിപ്പോർട്ടുകളില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മേയ് 31 വരെ 70 സ്ത്രീ പീഡനക്കേസുകളാണ് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ 1,238 പീഡനക്കേസുകളും, 141 പീഡനശ്രമങ്ങളുമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha



























