ഹിമാചല്‍പ്രദേശിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; എട്ട് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

ഹിമാചല്‍പ്രദേശിലെ ഷാഹ്പുരിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ എട്ട് സൈനികര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഷാഹ്പുരിലെ കന്‍ഗ്രയിലായിരുന്നു സംഭവം.
പരിക്കേറ്റവരെ ഷാഹ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha



























