വിവാഹമോചനത്തിനുശേഷം മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുക്കനാവില്ലെന്ന് സുപ്രീംകോടതി

വിവാഹമോചനത്തിനുശേഷം മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുക്കനാവില്ലെന്ന് സുപ്രീംകോടതി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആമുഖ വാചകത്തില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവോ ഭര്‍ത്താവിെന്‍റ ബന്ധുക്കള്‍ക്കോ എതിരായി മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്ന് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യ ശിക്ഷാനിയമത്തിലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെയും എല്‍. നാഗേശ്വര റാവുവും അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് വിധി. നേരത്തേ ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha



























