ഇന്ധനവില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി

ഇങ്ങനെ പറ്റില്ല സര്‍ക്കാര്‍ ഉണരണം. നിരന്തരം ഉയരുന്ന ഇന്ധനവിലയില്‍ ജനരോഷം ഉയരുമ്പോള്‍ പെട്രോള്‍ – ഡീസല്‍ വിലകുറയ്ക്കാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഇന്ധനവിലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്ന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനാണ് ഫട്‌നാവിസ് ഉപദേശിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദിനംപ്രതി ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. ഇതേ തുടര്‍ന്നാണ് അനിയന്ത്രിതമായി ഇന്ധനവില വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് വര്‍ധിച്ചത് 9.81 രൂപയും ഡീസലിന് 14.85 രൂപയുമാണ് വര്‍ധിച്ചത്. ജി.എസ്.ടി കൗണ്‍സില്‍ ഈ നിര്‍ദേശം പരിഗണിച്ചാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി. എന്‍.ഡി.എ സര്‍ക്കാര്‍ 13 തവണ പെട്രോള്‍ വില കുറച്ചിട്ടുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു.
'അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില റോക്കറ്റ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിപക്ഷത്തിന് അത്രയും ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസലിന് നികുതി ഉപേക്ഷിക്കാന്‍ തയാറാകുമോയെന്നും ഫട്‌നാവിസ് ചോദിച്ചു. അവര്‍ അത് ചെയ്യില്ല. കാരണം, അവരുടെ പ്രതിഷേധവും പ്രകടനവുമൊക്കെ രാഷ്ട്രീയ പ്രേരിതമാണ്.' – ഫട്‌നാവിസ് വ്യക്തമാക്കി.
.
https://www.facebook.com/Malayalivartha



























