'അച്ഛേ ദിന്‍' അല്ല ഇത്തവണ 'അജയ്യ ഭാരതം, അടല്‍ ബിജെപി'; തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി ബി.ജെ.പി; തങ്ങളെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ല; ദേശീയ നിര്‍വാഹക സമിതിക്ക് സമാപനം

ഇത്തവണ 'അച്ഛേ ദിന്‍' ഉപേക്ഷിച്ച് ബിജെപി പുതിയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിലേക്ക്. 'അജയ്യ ഭാരതം, അടല്‍ ബിജെപി' (ആര്‍ക്കും തോല്‍പിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്ന മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വര്‍ഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുടെ സഖ്യങ്ങള്‍ക്കോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളാണ് അവര്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നതെന്നും മോദി ആരോപിച്ചു. ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ എന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലും പരാജയപ്പെട്ടവരാണ് അവര്‍. തെരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളികളും ഞാന്‍ കാണുന്നില്ല. നയങ്ങളുടെ പേരില്‍ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ നുണകളുടെ മേല്‍ എങ്ങനെ ഏറ്റുമുട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മുഖത്തോട് മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതിപക്ഷ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അവരുടെ നേതൃത്വം ആര്‍ക്കെന്നത് അവ്യക്തമാണ്. അവര്‍ക്ക് കൃത്യമായ നയങ്ങളില്ല. അഴിമതി മാത്രമാണ് അവരുടെ ലക്ഷ്യം മോദി പരിഹസിച്ചു. വാജ്‌പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം 'അജയ് ഭാരത് അടല്‍ ബി.ജെ.പി' എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും മോദി പ്രഖ്യാപിച്ചു.
ദേശീയ നിര്‍വാഹക സമിതിയിലെ ചര്‍ച്ചകളെപ്പറ്റി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദാണ് മാധ്യമങ്ങളോടു വിശദീകരിച്ചത്. കഴിവു തെളിയിക്കുന്നതിലേക്കും പ്രതീക്ഷകളിലേക്കുമാണു രാജ്യത്തിന്റെ രാഷ്ട്രീയം നീങ്ങുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി അനായാസ വിജയം നേടും. അതിനു തക്കതായ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയിരിക്കുന്നത്. വെറുപ്പിനെ അടിസ്ഥാനമാക്കിയല്ല, കേന്ദ്ര സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും അവിടെ പാര്‍ട്ടി തോറ്റിട്ടില്ല. അതു ബിജെപിയുടെ ഭരണമികവു കൊണ്ടാണെന്നു ഷാ പറഞ്ഞതായി രവിശങ്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























