ഹര്‍ത്താലുകാരോട് പോകാന്‍ പറ...അജയ്യ ഭാരത് അടല്‍ ബിജെപി'; തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

അച്ഛാദിന്‍ കഴിഞ്ഞു ഇനി പുതുതന്ത്രം. അജയ്യ ഭാരത് അടല്‍ ബിജെപി എന്ന സന്ദേശം മുന്നോട്ട് വച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിക്ക് പരിസമാപ്തിയായി. ഭരണത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പ്രതിപക്ഷത്തും പൂര്‍ണ്ണ പരാജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലും പരാജയപ്പെട്ടവരാണ് അവര്‍. മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്.
നയങ്ങളുടെ പേരില്‍ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ നുണകളുടെ മേല്‍ എങ്ങനെ ഏറ്റുമുട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അഴിമതി മാത്രമാണ് അവരുടെ ലക്ഷ്യം. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























