ആശുപത്രിയില്‍വെച്ച് പരിചയപ്പട്ട യുവതി തന്റെ പൂര്‍വ ജന്മത്തിലെ ജീവിത പങ്കാളിയാണെന്നാരോപിച്ച് അദ്യാപിക 21 കാരിയായെ തട്ടിക്കൊണ്ടുപോയി; കൂട്ടിന് പോലീസ് കോണ്‍സ്റ്റബിളും

കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍വെച്ച പരിചയപ്പട്ട വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. തുടന്‍ന്ന് ഇരുവരും മുന്‍ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വെറോണിക്ക പറഞ്ഞിരുന്നത്
തുടര്‍ന്ന് 21 കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുംബൈയില്‍ അധ്യാപികയായ കിരണ്‍ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.
പിന്നീട് പതിനഞ്ചോളം വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായി ഇവര്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് പുറമേ പഠിക്കുന്ന എഞ്ചിനീയറിങ് കോളേജിലും ഇവര്‍ എത്തിയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വെറോണിക്കയോടൊപ്പം ഇവരെ സഹായിക്കാനെത്തിയ മുംബൈ പോലീസ് കോണ്‍സ്റ്റബിളും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്. പ്രതികളെ സെപ്റ്റംബര്‍ 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























