ഭാരത് ബന്ദിന് 21ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുള്ളതായി കോണ്‍ഗ്രസ്... ഡല്‍ഹിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്'

ബന്ദിന് സമ്മിശ്ര പ്രതികരണവുമായി ഡെല്‍ഹിയും മുംബൈയും. കേരളത്തില്‍ കടുത്ത ഹര്‍ത്താല്‍. കേരളത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സംയുക്തമായി നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ ആരംഭിച്ചു. ഹര്‍ത്താലിന് ആക്രമണം അഴിച്ചുവിടരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിഞ്ഞതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദും സംസ്ഥാനത്ത് ഹര്‍ത്താലും പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാര്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് രാംലീല മൈതാനിയില്‍ അവസാനിക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മാര്‍ച്ചില്‍ പങ്കുചേരും.ബന്ദിന് 21ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുള്ളതായി കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും എസ്.പി, ബി.എസ്.പി, ടി.എം.സി, ഡി.എം.കെ, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളാണ് പിന്തുണയറിയിച്ചത്. അതേസമയം കടകമ്പോളങ്ങളും സ്ഥാപനങ്ങളുമടച്ചുള്ള സമരത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. നിരവധി ട്രേഡ് യൂണിയനുകളും ബന്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























