വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിനും രക്ഷയില്ല; സഹപ്രവര്‍ത്തനായ പൊലീസുകാരന്‍ സ്‌നേഹംനടിച്ച് പലതവണ പീഡിപ്പിച്ചു സ്വകാര്യ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി സഹോദരനും കാഴ്ചവച്ചു; പിന്നീടത് സ്ഥിരം സംഭവമായി; പീഠനം സഹിക്കാനാകാതെ പരാതി നല്‍കി പൊലീസുകാരി

സഹപ്രവര്‍ത്തനായ പൊലീസുകാരനും സഹോദരനും ചേര്‍ന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ ലൈംഗിക പീഠനത്തിനിരയാക്കിയത് ഇരയാക്കി. ഹരിയാന പോലീസ് സേനയിലെ വനിതാ ഉദ്യോഗസ്ഥയെയാണ് സഹപ്രവര്‍ത്തകനും സഹോദരനും ചേര്‍ന്ന പീഡിപ്പിച്ചത്. സഹപ്രവര്‍ത്തകനായ പോലീസുകാരനും അയാളുടെ സഹോദരനും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതായി വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍ പരാതി നല്‍കി. ഹരിയാന പോലീസ് സേനയിലെ ഹെഡ് കോണ്‍സ്റ്റബിളാണ് പല്‍വല്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബലാല്‍സംഗത്തോടൊപ്പം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.
2014 ലാണ് പരാതിക്കാരിയും മുഖ്യപ്രതിയായ ജോഗീന്ദറും പരിചയക്കാരായത്. പരിചയത്തിലായി ദിവസങ്ങള്‍ക്കകം തന്നെ ജോഗീന്ദര്‍ ബലാല്‍സംഗം ചെയ്തു ഇത് പലതവണ അതാവര്‍ത്തിച്ചു. 2011 ജൂണില്‍ ജോഗീന്ദര്‍ സഹോദരനെ പരാതിക്കാരിയ്ക്ക് പരിചയപ്പെടുത്തിയതായും ഫരീദാബാദ് പോലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ ഇയാളും തന്നെ ബലാല്‍സംഗത്തിനിരയാക്കി. സാമൂഹിക മാധ്യമങ്ങളില്‍ സ്വകാര്യചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുത്തതായും പറയുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.
പരാതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പല്‍വല്‍ എസ്പി വസീം അക്രം അറിയിച്ചു. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതു പോലെ പോലീസ് സ്‌റ്റേഷനുള്ളില്‍ ബലാല്‍സംഗം നടന്നതെന്നുള്ള ആരോപണം ഇദ്ദേഹം നിഷേധിച്ചു.
https://www.facebook.com/Malayalivartha
























