ഡ്രൈവറുടെ അശ്രദ്ധ; ഹൈദരാബാദിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി മൂന്നു മരണം

ഹൈദരാബാദിലെ ഗച്ചിബൗലിയില്‍ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി മൂന്നു പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് പുലര്‍ച്ചെ തെലുങ്കാന ആര്‍ടിസിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ലിങ്കംപള്ളിയില്‍ നിന്നും കോട്ടിയിലേക്ക് പോവുകയായിരുന്നു ബസ്. വാഹനത്തിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസ് കാത്ത് നില്‍ക്കുകയായിരിക്കുന്ന ആളുകള്‍ക്കിടയിലേക്കാണ് തെലുങ്കാന ആര്‍ടിസി ഇടിച്ചു കയറിയത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha
























