മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചു; ഒഴിവായത് വന്‍ദുരന്തം

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചു. സംഭവ സമയത്ത് വാഹനങ്ങളൊന്നും അവിടെയുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റന്പാന്‍ ജില്ലയിലാണ് പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി മണ്ണിടിച്ചിലുണ്ടായത്.
മണ്ണുനീക്കാനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി. ഉത്തരാഖണ്ഡിലെ ചില മേഖലകളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഉത്തരകാശിഗന്‍സാലികേദാര്‍നാഥ് പാതയില്‍ തീരിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























