സഹോദരിക്കൊപ്പം നടന്നുപോയ രണ്ടു വയസുകാരന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി; പ്രകോപിതരായ നാട്ടുകാർ ഡ്രൈവറെ തല്ലിക്കൊന്നു

ജാര്‍ഖണ്ഡിൽ രണ്ടു വയസുകാരനെ ട്രക്കിടിച്ചു കൊലപ്പെടുത്തിയത്തിൽ പ്രകോപിതരായ നാട്ടുകാർ ഡ്രൈവറെ മർദ്ദിച്ചു കൊന്നു. ദുംക ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന്‍റെ മുന്നിലുള്ള റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോയ രണ്ടു വയസുകാരന്‍ സുബിത് മറാന്‍ഡിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ടാലറിയാവുന്ന ഗ്രാമവാസികള്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദനമേറ്റ സ്ഥലത്ത് തന്നെ ഡ്രൈവര്‍ മരിച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























