എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് അഭിമാന നേട്ടവുമായി ഇന്ത്യ; പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ചാണ് തേജസ് ചരിത്ര നേട്ടം കൈവരിച്ചത്

പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ച് ചരിത്ര നേട്ടം കൈവരിച്ച് തേജസ്. 'എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്' എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും ഇടംപിടിച്ചു.
യുദ്ധവിമാനമായ തേജസ് എല്‍എസ്പി എട്ടിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഐഎല്‍ 78ന്റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറില്‍ നിന്നുമാണ് പറക്കുന്നതിനിടെ വിമാനം നിറച്ചത്. 19000 കിലോഗ്രാം വരുന്ന ഇന്ധനമാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഡിആര്‍ഡിഓ അറിയിച്ചു. ഇന്നലെ രാവിലെ 9.30 പരീക്ഷണം നടക്കുന്ന വേളയില്‍ വിമാനത്തിന് 270 നോട്ടിക്കല്‍ മൈല്‍ വേഗമുണ്ടായിരുന്നു.
തേജസില്‍ നിലവില്‍ ഇസ്രായേല്‍ നിര്‍മിച്ച എയര്‍ ടു എയര്‍ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനങ്ങളും തേജസില്‍ ക്രമീകരിക്കുന്നതിനുള്ള പരീക്ഷണം നടക്കുകയാണ്. ഇന്ധനം നിറയ്ക്കല്‍ 20000 അടി ഉയരത്തിലാണ് വിജയകരമായി പരീക്ഷിച്ചത്. ഇന്ധനം നിറയ്ക്കുന്നതിനായി ഉപയോഗിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഐഎല്‍ 78 യെന്ന വിമാനത്തിന്റെ പൈലറ്റ് വിങ് കമാന്റര്‍ സിദ്ധാര്‍ഥ് സിങ്ങായിരുന്നു.
https://www.facebook.com/Malayalivartha



























