ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.

ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്‌വാരയിലെ ഗുലൂര ഏരിയയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച കുപ്‌വാരയിലെ കര്‍ന ഏരിയയില്‍ നിന്ന് ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച അനന്തനാഗ് മേഖലയില്‍ ലഷ്‌കറെ ത്വയിബ്ബ തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























