ഭാര്യയുടെ തല ജീവനോടെ വെട്ടിയെടുത്ത് ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭർത്താവ് ...

അറുത്ത് മാറ്റിയ ഭാര്യയുടെ തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ. കര്‍ണാടകയിലെ ചിക്കമംഗളൂരിലാണ് സംഭവം നടന്നത്. പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് കറുത്ത ബാഗില്‍ നിന്നും യുവതിയുടെ തലയെടുത്തപ്പോള്‍ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ ഒന്നടങ്കം ഞെട്ടി. മുടിയില്‍ പിടിച്ചാണ് തല പുറത്തെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. സതീഷും രൂപയും ഒമ്പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്ന്ന ജാതിക്കാരിയുമായിരുന്നു. ഇക്കാരണത്താല്‍ ഇരുവരേയും കുടുംബങ്ങള്‍ കൈയൊഴിയുകയായിരുന്നു.
പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. പതുക്കെ വീട്ടുകാര്‍ക്കിടയിലുണ്ടായിരുന്ന ദേഷ്യങ്ങളൊക്കെ മാറി.ഇതിനിടയിലാണ് രൂപ ദിവസ വേതനത്തില്‍ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന ചെറുപ്പക്കാരനുമായി അടുത്തത്. ഇവരുടെ അവിഹിത ബന്ധം സതീഷ് അറിഞ്ഞത് പിന്നീടാണ്. ഇതേച്ചൊല്ലി രൂപയും സതീഷും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായി. പല ക്രിമിനല്‍ കേസില്‍ പ്രതിയാണ് സുനില്‍. സുനിലുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സതീഷ് രൂപയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ബെംഗലൂരുവില്‍ നിന്നു സതീഷ് മടങ്ങിയെത്തുന്ന വഴി ഇരുവരെയും ഒന്നിച്ചുകാണാനിടയായി. ഇതോടെ പ്രകോപിതനായ സതീഷ് ഇരുവരെയും വാള്‍ കൊണ്ട് ആക്രമിച്ചു. രൂപയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കു പരുക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ രൂപയെ സതീഷ് കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























