വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തിലൂടെ വിറ്റു

വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തിലൂടെ വിറ്റു. ഒരു ഹെലികോപ്റ്ററിന് 4.37 കോടി രൂപ വിലയില്‍ 8.75 കോടി രൂപക്കാണ് ഹെലികോപ്റ്റര്‍ ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്പനിക്ക് വിറ്റത്. ബംഗളൂരുവിലെ ഡെപിറ്റ് റിക്കവറി ട്രിബ്യൂണലിന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനിലൂടെയാണ് ലേലം നടന്നത്. 5 സീറ്റുകളുള്ള യൂറോകോപ്റ്റര്‍ ബി 155 ഹെലികോപ്റ്ററുകള്‍ക്ക് പത്ത് വര്‍ഷം പഴക്കമുണ്ട്. പക്ഷേ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ് ഇവ രണ്ടും. മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലാണ് ഇവ ഇപ്പോഴുള്ളത്. 2013ലാണ് ഇവ അവസാനം പറന്നത്.
ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയെന്ന് ചൗധരി ഏവിയേഷന്‍സ് അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ന്യൂഡല്‍ഹിയിലെ പ്രമുഖ എയര്‍ആംബുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ചൗധരി ഏവിയേഷന്‍സ്.
"
https://www.facebook.com/Malayalivartha
























