പഠനകാലത്തെ പരിചയം സോഷ്യൽ മീഡിയയിലൂടെ പുതുക്കി; പതിയെ പതിയെ സൗഹൃദം വളർന്ന് പ്രണയമായി മാറി; ഒടുവിൽ വിവാഹ വാഗ്ദാനം നൽകി പീഡനവും; പ്രമുഖ ടെലിവിഷന്‍ സീരിയല്‍ നടിയെ 25 കാരൻ പീഡിപ്പിച്ചതായി പരാതി
രാജസ്ഥാനിൽ മോഡലും പ്രമുഖ ടെലിവിഷന്‍ സീരിയല്‍ നടിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 കാരനായ യുവാവ് പീഡിപ്പിച്ചതായി പരാതി. ആൾവാൾ ജില്ലയിലെ നിമ്രാനയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആൽവർ പോലീസ് യുവാവിനെതിരെ കേസെടുത്തു.
മുംബയിലെ ഒരു കോളേജില്‍ ഡിഗ്രി പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ വീണ്ടും അടുത്തു. സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും ഡല്‍ഹിയില്‍ വച്ച് കാണാന്‍ തീരുമാനിച്ചു. ഇതിനായി യുവതി ആഗസ്റ്റില്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു.
യുവാവ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും സെപ്റ്റംബര്‍ നാലിന് രാജസ്ഥാനിലെ നിമ്രാനയിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാള്‍ അവിടെ രാത്രിയിലെ താമസത്തിനായി മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതിലൊരു മുറിയില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മുംബയിലേക്ക് കടന്ന യുവാവ് വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് ആല്‍വാര്‍ പൊലീസ് സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥന് സഞ്ജയ് പുനിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha