ജീവിക്കാൻ കാമുകനൊപ്പം ഇറങ്ങിത്തിരിച്ചു; ഒടുവിൽ വീട്ടുകാരെ ഭയന്ന് ആത്മഹത്യാശ്രമം...

അല്‍വാര്‍ സ്വദേശികളായ യുവാവും യുവതിയുമാണ് യാദാദ്രിയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇരുവരും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിന് എതിരായിരുന്നു. തുടർന്ന് സെപ്തംബർ 28ന് ഇരുവരും വീടുവിട്ടിറങ്ങി. യാദാദ്രിക്കടുത്ത് ലോഡ്ജിൽ മുറി അന്വേഷിച്ചെങ്കിലും വിവാഹിതരല്ലാത്തതിനാൽ മുറി ലഭിച്ചില്ല.
പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ യാദാദ്രിയിലെത്തി. കൊല്ലുമെന്ന് ഭയന്നാണ് ഇരുവരും ശ്രീചക്ര കോപ്ലംക്സിന് മുകളിൽ നിന്ന് ചാടിയത്. ഹൈദരാബാദിലെ നാൽഗോണ്ടയിൽ മകളെ വിവാഹം ചെയ്ത ദലിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭയന്നാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























