കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മുപ്പതിലധികം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്തുപേരെ രക്ഷപ്പെടുത്തിയതായും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണതറിഞ്ഞ് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിലവില്‍ പൊലീസും അഗ്‌നിശമന സേനയും ദുരന്തനിവാരണ സേനയും സംയുക്തമായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇന്ദ്രനില്‍ ഖാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























