ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ കമ്മിഷണര്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വിവരാവകാശ അപേക്ഷ; അപഹാസ്യമെന്ന് ജില്ലാഭരണകൂടം
ഭഗവാന് ശ്രീകൃഷ്ണന്റെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ കമ്മിഷണര്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വിവരാവകാശ അപേക്ഷ. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജൈനേന്ദ്രകുമാര്‍ ജെന്റ്ലെയാണ് രേഖകള്‍ ആവശ്യപ്പെട്ട് മധുര മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയത്.
നേരത്തെ ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികള്‍ക്കിടെ ഇയാള്‍ രേഖകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ രണ്ടാം വാരത്തോടെ ഇയാള്‍ നല്കിയ അപേക്ഷ മുന്‍സിപ്പല്‍ കമ്മിഷണര്‍ ജില്ലാ മജിസ്ട്രേറ്റ് രമേശ് ചാന്തിന് കൈമാറുകയായിരുന്നു.
അതേസമയം, വിവരാവകാശ പരിഹാസ്യമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം നല്കാന് ബുദ്ധിമുട്ടാണെന്നും ജില്ലാ മജിസ്ട്രേറ്റ് രമേശ് ചാന്ത് മറുപടി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha