അവിഹിതം: ഭാര്യയുടെ വെട്ടിയെടുത്ത തലയുമായ് യുവാവ് ഗ്രാമത്തില്‍ കറങ്ങിനടന്നു

ഭാര്യയുടെ തല വെട്ടിയെടുത്തിട്ടും യുവാവിന്റെ കലി അടങ്ങിയില്ല,അതുമായി ഗ്രാമത്തില്‍ ചുറ്റിനടക്കുകയും ചെയ്തു. യുപിയിലെ ബാരാബങ്കിയില്‍ ആണ് സംഭവം. മണിറാം എന്നയാളാണ് ആരുടെയും രക്തം മരവിപ്പിക്കുന്ന രീതിയിലുളള കൊടുംപാതകം ചെയ്തത്. ദേവാ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുളള മവായിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഇയാളുടെ ഭാര്യ സുമന് ഗ്രാമത്തിലെ തന്നെ ഒരു ആണ്‍കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നാണ് മണിറാമിന്റെ ആരോപണം. ഈ ബന്ധം ഉപേക്ഷിക്കണമെന്ന് ഇയാള്‍ പലതവണ ഭാര്യയോടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരത് ചെവിക്കൊണ്ടില്ല. കൊലപാതകം നടക്കുന്നതിന് തലേദിവസം മണിറാമും സുമനും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതേതുടര്‍ന്ന് സുമന്‍ തന്റെ സുഹൃത്തായ ആണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. ഇതില്‍ കുപിതനായാണ് ഇയാള്‍ ഭാര്യയുടെ തലവെട്ടിമാറ്റിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഭാര്യയുടെ വെട്ടിമാറ്റിയ തലയും കൈയിലെടുത്ത് മണിറാം ഗ്രാമത്തില്‍ ചുറ്റിനടന്നത് പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.വഞ്ചനയ്ക്ക് മരണം എന്ന നിലപാടിലാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു.
. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























