ഇനി നമ്പര്‍ മാറില്ല; മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാക്കും

സംസ്ഥാനമോ ടെലികോം സര്‍ക്കിളോ വിട്ട് വേറൊരിടത്തേക്കു പോകുന്ന ഉപഭോക്താവിന് ഇനി നമ്പര്‍ മാറേണ്ട. മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപേഭാക്താവിന് അവസരം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം അടുത്ത വര്‍ഷം മേയ് മൂന്നിനകം രാജ്യവ്യാപകമാക്കണമെന്ന് കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
നിലവില്‍ പോര്‍ട്ടബിലിറ്റി സൗകര്യം അതത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമേ സാധ്യമാകൂ. 2010-11 ല്‍ ആരംഭിച്ച ഈ സൗകര്യം ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 13 കോടി ആളുകള്‍ പ്രയോജനപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























