ശിവസേനാ പ്രതിനിധിയായി അനില്‍ദേശായി കേന്ദ്രമന്ത്രിസഭയിലെത്തും

ഞായറാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ ശിവസേനയുടെ പ്രതിനിധിയായി അനില്‍ ദേശായ് മന്ത്രിസഭയിലെത്തും. മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് രാജ്യസഭാംഗമായ അനില്‍ ദേശായിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിക്കാന്‍ ശിവസേന തീരുമാനിച്ചത്. മന്ത്രിസഭയിലെ രണ്ടാമത്തെ അംഗത്തെ വൈകുന്നേരത്തോടെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്ന് മുതിര്‍ന്ന ശിവസേന എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ തീരുമാനമാവാതെ തങ്ങളുടെ പ്രതിനിധിയെ കേന്ദ്രത്തിലേക്ക് നിര്‍ദ്ദേശിക്കില്ലെന്നായിരുന്നു ശിവസേനയുടെ നിലപാട്. എന്നാല്‍ 12ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് ശേഷം സഖ്യത്തില്‍ തീരുമാനം എടുക്കുമെന്ന ബി.ജെ.പിയുടെ നിര്‍ദ്ദേശത്തിന് ശിവസേന ഒടുവില്‍ വഴങ്ങുകയായിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശിവസേന നാളെ തീരുമാനം എടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























