ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടുവയസ്സുകാരനെ സമീപവാസികളായ കുട്ടികൾ ചേർന്ന് അടിച്ചു കൊന്നു; പ്രതികളിലാരെയും കണ്ടെത്താനാകാതെ പോലീസ്
ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയെ സമീപവാസികളായ കുട്ടികളാണ് അടിച്ചു കൊന്നത്.ഹരിയാന സ്വദേശിയായ മുഹമ്മദ് അസീം മദ്രസ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് മാല്‍വിയ നഗറിലെ ശിവാലികില്‍ വിദ്യാര്‍ഥി ദാരുണമായി കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണ ആരംഭിച്ചു. അതേസമയം പ്രതികളിലാരെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തെ കുറിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്രസയിലെ കുട്ടികള്‍ മുന്നില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറമെ നിന്ന് എത്തിയ വിദ്യാര്‍ഥി സംഘം ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha