ദ്വിദിന ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു, സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തും

ദ്വിദിന ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇരു രാജ്യങ്ങളുടെയും വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മോദി യാത്ര തിരിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി മോദി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളുടെയും 13ാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ആരോഗ്യ സുരക്ഷ പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത്' ജപ്പാന്റെ സമാന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. അഞ്ചാം തവണയാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
"
https://www.facebook.com/Malayalivartha























