മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം; വിധി പുനഃപരിശോധിക്കില്ലന്ന് സുപ്രിം കോടതി

ഭീമ കോറെഗോണ്‍ കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് എതിരായ ഹര്‍ജികള്‍ തള്ളിയത് സുപ്രിം കോടതി പുനഃപരിശോധിക്കില്ല. റോമിലാ ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് തീരുമാനം.
ഭീമ കോറെഗോണ്‍ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തരുടെ അറസ്റ്റും അന്വേഷണവുമായി മുന്നോട്ട് പോകാം എന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറും ഒരു നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അതിനോട് വിയോജിച്ചു. ഇതിന് എതിരെ റോമിലാ ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് യുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ചേംബറില്‍ പരിഗണിച്ച് തള്ളിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് തീരുമാനം. അറസ്റ്റിനെപ്പറ്റി പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഹര്‍ജികള്‍ തള്ളിയതെന്നും പുനഃപരിശോധനയ്ക്ക് സാധ്യത ഇല്ലെന്നും മൂന്നംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും എഎം ഖാന്‍വില്‍ക്കറും വ്യക്തമാക്കി. ജസ്റ്റിസ് ചന്ദ്രചൂഡ് പഴയ നിലപാടില്‍ തന്നെ ഉറച്ചു നിന്നു എന്നാണ് സൂചന.
https://www.facebook.com/Malayalivartha























