മോഡിക്ക് മേക്കപ്പിന് പ്രതിമാസം ചെലവാകുന്നത് 15 ലക്ഷമോ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മേക്കപ്പിന് പ്രതിമാസം ചെലവാകുന്നത് 15 ലക്ഷമോ? മേക്കപ്പ് ചെയ്തുകൊടുക്കുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സത്യാവസ്ഥ പുറത്തായി...
സോഫയില്‍ ഇരിക്കുന്ന മോദിയുടെ മുഖം ഒരു യുവതി മേക്കപ്പ് ചെയ്ത് സുന്ദരമാക്കുന്ന ചിത്രമായിരുന്നു അത്. കോണ്‍ഗ്രസ് ലാവോ, ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 3700 ഷെയറാണ് ലഭിച്ചത്. എന്നാല്‍ പിന്നീടാണ് ചിത്രം വ്യാജമാണെന്ന് വ്യക്തമായത്.
ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാദാം തുഷാട്‌സില്‍ സ്ഥാപിക്കാനുള്ള മോദി പ്രതിമയുടെ അവസാനവട്ട മിനുക്കുപണിനടത്തുന്നതിന്റെ ചിത്രമായിരുന്നു ഇത്. ചിത്രത്തിലുള്ളത് മോദിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. അന്നുനടത്തിയ മിനുക്കുപണിയുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാണ് ഇതിനുപിന്നിലെന്ന് വ്യക്തമല്ല. ഒട്ടുമിക്ക ആളുകളും ആദ്യം കരുതിയത് ചിത്രം സത്യമാണെന്നുതന്നെയാണ്. ചിലര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനും ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha























