ഛത്തിസ്ഗഢിലെ ബിജാപുരില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്ക്

ഛത്തിസ്ഗഢിലെ ബിജാപുരില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുഴിബോംബുകള്‍ കണ്ടെത്തുന്ന സൈനികവാഹനവും തകര്‍ത്തു. സൈനികക്യാമ്പില്‍ നിന്ന് കി.മീറ്റര്‍ അകലെ ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
നവംബര്‍ 12ന് ഛത്തിസ്ഗഢില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവയില്‍ എട്ട് മണ്ഡലങ്ങള്‍ നക്‌സല്‍ ബാധിതമാണ്. സംസ്ഥാനത്തെ മറ്റു സീറ്റുകളിലേക്ക് നവംബര്‍ 20നും വോട്ടെടുപ്പു നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha























