കശ്മീരില്‍ ബങ്കറിന് തീപിടിച്ച് സൈനികന്‍ മരിച്ചു

കശ്മീരില്‍ ബങ്കറിന് തീപിടിച്ച് സൈനികന്‍ മരിച്ചു. സംഭവത്തില്‍ രണ്ടു സൈനികര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഹന്ദവാരയിലെ നൗഗം സെക്ടറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണ്. അന്വേഷണം ആരംഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു.
ബങ്കറിനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ സൈനികര്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. മഞ്ഞുവീഴ്്ച ആരംഭിച്ചതോടെ കൊടുംതണുപ്പാണ് കശ്മീരില്‍ അനുഭവപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























