ഭർത്താവിന്റെ അനിയന്‍ പീഡിപ്പിച്ചു; തനിക്ക് നേരെയുണ്ടായ അക്രമം തുറന്നു പറഞ്ഞ ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ ഭർത്താവിന്റെ അനിയന്‍ മാനഭംഗപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടെന്ന് ഭാര്യയുടെ പരാതി. മുസാഫര്‍നഗറിലെ തന്നെ മുസ്ലിം പള്ളിയിലെ പുരോഹിതന്റെ ഭാര്യയാണ് ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഭര്‍ത്താവിന്റെ അനുജന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നും വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാഹ മോചനം ആവശ്യപ്പെട്ടുള്ള കോടതി നോട്ടീസ് ലഭിച്ചതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ മൈനുദ്ദീന്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭര്‍ത്താവിന്റെ അനിയന്‍ മൈനുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മുസ്ലിം പുരോഹിതനും യുവതിയും വിവാഹിതരാവുന്നത്.
https://www.facebook.com/Malayalivartha























