ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ വിധത്തിലേക്ക് ഉയര്‍ന്നു... വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫറിന്റെ മുന്നറിയിപ്പ്

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അപകടകരമായ വിധത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസമായി ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മോശമായാതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടു. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്.
വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാനും, കഴിവതും വീടുകളില്‍ തങ്ങാനുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിര്‍ദേശം. പഞ്ചാബിലെ കര്‍ഷകര്‍ കൃഷിക്ക് മുന്‍പായി കളകള്‍ക്ക് തീയിടുന്നുണ്ട്. ഇതും അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha























