5000 മീറ്റര്‍ ഉയരത്തിലുള്ള തുരങ്കപാതയിലൂടെ ട്രെയിന്‍ ഓടിച്ച് ലോകറെക്കോര്‍ഡിലേക്ക് കൂകിപ്പായാന്‍ ഒരുങ്ങുന്നു ഇന്ത്യ

ഇന്ത്യന്‍ റെയില്‍വേ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റയില്‍വേപ്പാത എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍-മണാലി-ലേ റയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായി.
നിലവില്‍ ചൈനയുടെ ഷിന്‍ങായ് തിബറ്റ് തീവണ്ടിപ്പാതയാണ് ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റയില്‍വെ. എന്നാല്‍ ബിലാസ്പൂര്‍- മണാലി -ലേ പാത നിലവില്‍ വരുന്നതോടെ ഈ റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാകും.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 5000 മീറ്റര്‍ ഉയരത്തിലായിരിക്കും പാത വരുന്നത്. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു കശ്മീരിലെ തഗ്ലാന്റ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും.
പാതയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്. ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, ദര്‍ച്ച, ഉപ്ശി, കാരു തുടങ്ങിയ മേഖലകളിലൂടെ കടന്നു പോകുന്ന പാതയുടെ നീളം 465 കിലോമീറ്ററാണ്. ഈ റെയില്‍വേ ലൈനിന്റെ 50 ശതമാനവും തുരങ്കപാതകളായിരിക്കും.
വിമാനങ്ങളിലെ പോലെ വായുസമ്മര്‍ദ്ദമുള്ള കോച്ചുകളാവും ഉപയോഗിക്കുകയെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. 83360 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2019-ഓടെ സര്‍വ്വേ നടപടികളും 2022 -ഓടെ പദ്ധതിയും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























