2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഏഴു പ്രതികൾക്കെതിരെ എൻ ഐ എ കോടതി കുറ്റം ചുമത്തി. നടപടി നീട്ടിവെക്കാൻ നിർദേശിക്കണമെന്ന ലെഫ് .കേ ണൽ ശ്രീകാന്ത് പുരോഹിതിന്റെ അപേക്ഷ ബോംബെ കോടതി തള്ളിയതിന് പിന്നാലെയാണ് എൻ.ഐ എ കോടതിയുടെ നടപടി.

2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഏഴു പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ മുഖ്യപ്രതിയായ ശ്രീകാന്ത് പുരോഹിതിനെതിരെ എൻ ഐ എ കോടതി കുറ്റം ചുമത്തി . കുറ്റം ചുമത്തുന്നത് നീട്ടിവെക്കാൻ നിർദേശിക്കണമെന്ന െലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിന്റെ അപേക്ഷ ബോംബെ കോടതി തള്ളിയതിന് പിന്നാലെയാണ് എൻ.െഎ.എ കോടതിയുടെ നടപടി.
പുരോഹിതിനെ കൂടാതെ സന്യാസിനി പ്രജ്ഞ സിങ് ഠാകുർ, സന്യാസി സുധാർ ദ്വിവേദി, റിട്ട. േമജർ രമേശ് ഉപാധ്യായ് തുടങ്ങി മറ്റ് ഏഴു പ്രതികൾക്കെതിരെ യു.എ.പി.എ നിയമ പ്രകാരം എൻ ഐ എ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.കേസിൽ നവംബർ രണ്ടിനു വിചാരണ തുടങ്ങുമെന്ന് മുംബൈയിലെ എൻഐഎ കോടതി അറിയിച്ചു.അതേസമയം, യു.എ.പി.എ നിയമം ചുമത്തിയത് ചോദ്യം ചെയ്തുള്ള പുരോഹിതിന്റെ അപ്പീലിൽ ഹൈകോടതി വാദം കേൾക്കും.നവംബർ 21ന് നിലപാട് അറിയിക്കാനും കോടതി എൻ.െഎ.എക്ക് നിർദേശം നൽകിയിട്ടുണ്ട്.
10 വർഷം പഴക്കമുള്ള കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ ബോംബെ ഹൈകോടതിയും സുപ്രീംകോടതിയും നിർദേശം നൽകിയിരുന്നു.
വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് നടന്ന സ്ഫോടനത്തില്‍ ആറുപേരാണു കൊല്ലപ്പെട്ടത്. മുസ്ലിം പള്ളിക്കു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 100 പേർക്കാണു പരുക്കേറ്റത്.
സൈന്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പുരോഹിതിനെ ഒമ്പത് പേര് കൊല്ലപ്പെട്ട മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസാണ് അറസ്റ്റ് ചെയ്തത്.
സൈനികനെന്ന നിലക്ക് ചട്ടം പാലിച്ചല്ല യു.എ.പി.എ ചുമത്തിയതെന്ന് ആരോപിച്ച് പുരോഹിത് നൽകിയ ഹരജി നേരത്തേ എൻ.െഎ.എ കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്.
https://www.facebook.com/Malayalivartha























