സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്റെ നിലപാടില്‍ ഒരു തെറ്റുമില്ല; രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി ആനന്ദ് ശര്‍മ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്ത്. വിഷയത്തില്‍ രാഹുല്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയും നിലപാട് വ്യക്തമാക്കിയത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്റെ നിലപാടില്‍ ഒരു തെറ്റുമില്ല. ഇതുതന്നെയാണ് എഐസിസിയുടെ നിലപാട്. കെപിസിസി നേതൃത്വം പ്രാദേശിക വികാരങ്ങള്‍ക്കൊപ്പമാണ് നിന്നത്. അതില്‍ തെറ്റില്ലെന്നും ഇക്കാര്യം കെപിസിസി നേതൃത്വം വ്യക്തമാക്കിയതാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
https://www.facebook.com/Malayalivartha























