രാഹുൽ പണി തുടങ്ങി !; മധ്യപ്രദേശിൽ ബിജെപിയിൽ നിന്നും കോൺഗ്രസ്സിലേയ്ക്ക് നേതാക്കന്മാരുടെ ഒഴുക്ക് തുടരുന്നു; പുത്തൻ ചാണക്യതന്ത്രം രാഹുലിന്റേതെന്ന് രാഷ്ട്രീയ നിരീക്ഷകർ

മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഡോറിലെത്തിയ രാഹുൽ ബിജെപിയുടെ വിജയസാധ്യത മുന്നിൽ കണ്ടതോടെ കളി തുടങ്ങുകയായിരുന്നു എന്ന് തന്നെ പറയേണ്ടിവരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അണികളുടെ എണ്ണം കൂട്ടുക എന്ന കോൺഗ്രസിന്റെ ലക്ഷ്യത്തിന് പച്ചക്കൊടിയുമായി ബിജെപി എംഎൽഎയും സമുദായ നേതാവും അണികളേയും കോൺഗ്രസ്സിലേയ്ക്ക് കുടിയേറി. തെരഞ്ഞെടുപ്പ് പ്രചാരത്തിനായി ഇൻഡോറിലെത്തിയ രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു നാടകീയ നീക്കങ്ങൾ .
തെൻഡുഖേഡ മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചിട്ടുള്ള സഞ്ജയ് ശർമ്മ, മുൻ എംഎൽ എ കംലാപത്, അഖില ഭാരതീയ കിറാർ സമാജ് നേതാവ് ഗുലാബ് സിങ് കിറാർ തുടങ്ങിയവരാണ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നത്.
മധ്യപ്രദേശിലെ എംഎൽ എമാരിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നാമത്തെയാളാണ് സഞ്ജയ് ശർമ്മ. മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിനൽകുമ്പോൾ അത് കോൺഗ്രസിന് നേട്ടം തന്നെയാണ്.
തിങ്കളാഴ്ച ഇൻഡോറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ വ്യാപം അഴിമതിയെകുറിച്ചും 2016 ൽ ഉജ്ജയിനിൽ നടന്ന കുംഭമേളയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു. ധർമത്തെ കുറിച്ച് പറയും പക്ഷെ അവരുടെ ധർമം അഴിമതിയാണ് എന്നും രാഹുൽ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു.
അതേസമയം മധ്യപ്രദേശ് ഉജ്ജയിനില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ തങ്ങൾ വ്യാജ വാഗ്‌ദാനങ്ങൾ നല്കാൻ തയ്യാറല്ലെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനുളളില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തളളുമെന്നും രാഹുൽ പറഞ്ഞു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് മാള്‍വ നിമാര്‍ മേഖലയിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha























