ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആഹ്വാനം; രാജസ്ഥാന് മന്ത്രി ധാന് സിംഗ് റാവത്തിനെതിരെ പോലീസ് കേസെടുത്തു

ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത രാജസ്ഥാന് മന്ത്രി ധാന് സിംഗ് റാവത്തിനെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുമ്ബോഴായിരുന്നു ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
രാജസ്ഥാനിലെ എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യണം. മുസ്ലിംങ്ങള്‍ കോണ്‍ഗ്രസിനു വോട്ടുചെയ്താല്‍ എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ടു നല്‍കണം. പാര്‍ട്ടിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് വോട്ട് എണ്ണല്‍ നടക്കും.
https://www.facebook.com/Malayalivartha























