ഉത്സവദിനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയക്രമം സംസ്ഥാനങ്ങള്‍ നിശ്ചയിക്കാമെന്ന് സുപ്രീംകോടതി... ദീപാവലിക്ക് രണ്ടു മണിക്കൂര്‍ മാത്രം

ഉത്സവദിനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി. ദീപാവലിക്ക് രണ്ടു മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവദിക്കുകയുള്ളൂ. ഈ രണ്ടു മണിക്കൂര്‍ രാത്രി വേണോ പുലര്‍ച്ചെ വേണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.
പ്രാദേശിക ആചാരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ് അതിനാലാണ് പ്രാദേശിക ആചാരങ്ങള്‍ക്ക് അനുസരിച്ച് സമയം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. നേരത്തെ രാത്രി 8 മുതല്‍ 10 വരെയുള്ള രണ്ട് മണിക്കൂര്‍ പടക്കം പൊട്ടിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. പ്രാദേശിക ആചാരപ്രകാരം ദീപാവലിക്കു രാവിലെ 4.30 മുതല്‍ 6.30 വരെ പടക്കം പൊട്ടിക്കാന്‍ അനുമതി തേടി തമിഴ്‌നാടും പുതുച്ചേരിയും അപേക്ഷ നല്‍കിയതു പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് സമയക്രമം പുതുക്കിയത്്. ദേശീയ തലസ്ഥാന മേഖലയില്‍ ഇളവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
.മലിനീകരണവും ശബ്ദവും കുറഞ്ഞ 'ഗ്രീന്‍' പടക്കങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയതു ഡല്‍ഹിയില്‍നിന്നു ലഭിച്ച ഹര്‍ജി പരിഗണിച്ചാണെന്നും കോടതി പറഞ്ഞു. മാലപ്പടക്കം നിരോധനം അടക്കമുള്ള നിബന്ധനകള്‍ മറ്റിടങ്ങള്‍ക്കു ബാധകമല്ലെന്ന് പടക്ക നിര്‍മാതാക്കളുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ കോടതി പറഞ്ഞു. ഇക്കുറി ദീപാവലിയാകുമ്പോഴേക്കും ഈ നിബന്ധനയ്ക്ക് അനുസൃതമായ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ പടക്കവില്‍പ്പനയ്ക്കുള്ള നിരോധനത്തില്‍ മാറ്റമില്ല.
"
https://www.facebook.com/Malayalivartha























